---
title: "അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി"
english_title: "Institutions fined Rs 20,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355818/institutions-fined-rs-20000"
published_at: "2026-04-27T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef63d0d861e_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, പയ്യന്നൂർ നഗരസഭ പരിധികളിൽ നടത്തിയ പരിശോധനകളിൽ കാങ്കോലിൽ പ്രവർത്തിച്ചു വരുന്ന യൂണിവേഴ്സൽ ബിസിനസ്സ് സൊല്യൂഷൻ, പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന യെമെക്ക് മന്തി തുടങ്ങിയ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, പയ്യന്നൂർ നഗരസഭ പരിധികളിൽ നടത്തിയ പരിശോധനകളിൽ കാങ്കോലിൽ പ്രവർത്തിച്ചു വരുന്ന യൂണിവേഴ്സൽ ബിസിനസ്സ് സൊല്യൂഷൻ, പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന യെമെക്ക് മന്തി തുടങ്ങിയ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി.

യൂണിവേഴ്സൽ ബിസിനസ്സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ വാഷിംഗ്‌ ഏരിയയിൽ നിന്നുള്ള മലിനജലം തുറസ്സായി ഒഴുക്കി വിടുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഡ്രമ്മിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന യെമെക്ക് മന്തി എന്ന റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ബിന്നുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പറുകളും ജൈവ മാലിന്യങ്ങളും ഒന്നിച്ചു കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. കൂടാതെ ടെറസിൽ ടിഷ്യൂ പേപ്പറുകളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട നിലയിലും കാണപ്പെട്ടു. സ്ഥാപനത്തിൽ നിന്നും മാലിന്യങ്ങൾ പൂർണതോതിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥാപനത്തിന് പുറകിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിധു ടി വി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355818/institutions-fined-rs-20000)