---
title: "സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പാലക്കൽ നിര്യാതനായി"
english_title: "chandran palakkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355648/chandran-palakkal"
published_at: "2026-04-27T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eedc89e3def_Untitled-2-web.jpg"
keywords: []
---

# സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പാലക്കൽ നിര്യാതനായി

> **Lead Summary:** **വളപട്ടണം:** സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടക്കും.

## Article Content

**വളപട്ടണം:** സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടക്കും.

സിപിഎം കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർകോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്.

അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി.ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ്. മരുമക്കൾ: അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ.സഹോദരങ്ങൾ: സുമതി, ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ വീട്ടിൽ പൊതു ദർശനമുണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355648/chandran-palakkal)