---
title: "ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി"
english_title: "Gana Shrestha Award "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355644/gana-shrestha-award"
published_at: "2026-04-27T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eedc2f03801_news-card.jpg"
keywords: []
---

# ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

> **Lead Summary:** **കണ്ണൂർ:** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചറിൻ്റെ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും അധ്യാപികയും അവാക് ജില്ലാസെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി. ഗായകനും ക്ഷേത്രകലാ അക്കാദമി ചെയർമാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ:** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചറിൻ്റെ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും അധ്യാപികയും അവാക് ജില്ലാസെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി. ഗായകനും ക്ഷേത്രകലാ അക്കാദമി ചെയർമാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു.

അവാക് സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ബിന്ദു സജിത്ത് സ്മാരക പ്രഥമ ഗാന ശ്രേഷ്ഠാ പുരസ്കാരം ഗായകൻ പ്രശാന്ത് പറശ്ശിനിക്ക് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മാനിച്ചു. ചടങ്ങിൽ കെ.എം. എസ്. എസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് പാലങ്ങാട്ടിനെ ആദരിച്ചു. കോളജ് ഓഫ് കോമേഴ്സ് ചെയർമാൻ സി.അനിൽകുമാർ, അവാക് സംസ്ഥാന ജന. സെക്രട്ടറി ആർട്ടിസ്റ്റ് ശശികല,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. സുമതി, സംസ്ഥാന കമ്മിറ്റി അംഗം ഷീബ ചിമ്മിണിയൻ, ജില്ലാ ട്രഷറർ പ്രേമലത പനങ്കാവ്, കെ.പി. സൂരജ്, ടി. വിജയലക്ഷ്മി, ശ്രീലത വാര്യർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാതല കരോക്കെ ഗാനാലാപന മത്സരവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355644/gana-shrestha-award)