---
title: "കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി വീണ്ടും പ്രസിഡണ്ട്, അബ്ദുസ്സമദ് മുട്ടം ജനറൽ സെക്രട്ടറി"
english_title: "Kannur District Jamiyyathul Muallimeen Maniyoor Abdurahman Faizi Re-elected President, Abdussamad Muttam General Secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3556/kannur-district-jamiyyathul-muallimeen-maniyoor-abdurahman-faizi-re-elected-president-abdussamad-muttam-general-secretary"
published_at: "2021-10-05T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615be8f92bc4c_news-card-webhhh.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി വീണ്ടും പ്രസിഡണ്ട്, അബ്ദുസ്സമദ് മുട്ടം ജനറൽ സെക്രട്ടറി

> **Lead Summary:** **കണ്ണൂർ :- **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 2021-22 വർഷത്തെ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി മാണിയൂർ അബ്ദുറഹ്മാൻ ഫൈസി മുണ്ടേരി പ്രസിഡണ്ടായും അബ്ദുസ്സമദ് മുട്ടം മാടായി ജനറൽ സെക്രട്ടറിയായും അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി തളിപ്പറമ്പ് ഈസ്റ്റ് ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു.

## Article Content

**കണ്ണൂർ :- **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 2021-22 വർഷത്തെ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി മാണിയൂർ അബ്ദുറഹ്മാൻ ഫൈസി മുണ്ടേരി പ്രസിഡണ്ടായും അബ്ദുസ്സമദ് മുട്ടം മാടായി ജനറൽ സെക്രട്ടറിയായും അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി തളിപ്പറമ്പ് ഈസ്റ്റ് ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു.

കണ്ണൂർ മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ മീറ്റിൽ സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ്.എ. ഉമർ കോയ തങ്ങൾ തങ്ങളാണ് കമ്മിറ്റി പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡണ്ടുമാരായി അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി കായലോട് , മുബാറക്ക് അലി മിസ്ബാഹി ശ്രീകണ്ഠാപുരം ,കെ സി മൊയ്തു മൗലവി പയ്യന്നൂരിനെയും ജില്ല സെക്രട്ടറിമാരായി അബ്ദുസ്സലാം ഇരിക്കൂർ ,അബ്ദുല്ലത്തീഫ് എടവച്ചാൽ കണ്ണൂർ, അബ്ദുൽ മജീദ് ദാരിമി കരിയാട്, കെ എസ് അലി മൗലവി ഇരിട്ടിയെയും ഓർഗനൈസിംഗ് സെക്രട്ടറിമാരായി റഹ്മത്തുള്ള മൗലവി പുല്ലൂപ്പി വളപട്ടണം, അബ്ദുറഷീദ് അസ്ഹരി പൊയ്ത്തുംകടവ് കണ്ണൂർ സിറ്റി, അബ്ദുൽകരീം അസ്ഹരി പാലോട്ടുപള്ളി, അഷ്റഫ് ഫൈസി ഇർഫാനി കരുവഞ്ചാലിനെയും തെരെഞ്ഞെടുത്തു.

ജില്ലാ ഐടി സെക്രട്ടറിയായി അബ്ദുല്ല ഹുദവി കണ്ണാടിപ്പറമ്പ്, കിഫായ കൺവീനറായി ഷെഫീഖ് ദാരിമി ഏഴാംമൈലിനെയും ജില്ലാ പരീക്ഷ സെൽ ചെയർമാനായി മുസ്തഫ കൊട്ടില കക്കാടിനെയും കൺവീനർ ആയി സുബൈർ അരിയിൽ ചൊർക്കളയെയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് മൗലവി കമ്പിൽ, അബൂബക്കർ യമാനി തൂവക്കുന്ന്, ആബിദ് ദാരിമി എടക്കാട്, ഹംസ മൗലവി ചെറുകുന്ന് എന്നിവരെയും തെരഞ്ഞെടുത്തു. കൗൺസിൽ മീറ്റിൽ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.

അബ്ദുസമദ് മുട്ടം റിപ്പോർട്ടുകൾ അവതരിച്ചു.അബ്ദുല്ല ദാരിമി വാരം കടവ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുസ്സലാം ഇരിക്കൂർ സ്വാഗതവും അബ്ദുൽ ലത്തീഫ് എടവച്ചാൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3556/kannur-district-jamiyyathul-muallimeen-maniyoor-abdurahman-faizi-re-elected-president-abdussamad-muttam-general-secretary)