---
title: "തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ "
english_title: "darul falah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355521/darul-falah"
published_at: "2026-04-26T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edbf3b02966_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ 

> **Lead Summary:** കണ്ണൂർ ജില്ലയിലെ പ്രശസ്ത മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം 2026 ഡിസംബർ അവസാനവാരത്തിൽ നടക്കും. തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിൽ ദാറുൽ ഫലാഹ് പ്രസിഡന്റ്‌ അഡ്വ. മൊയ്തു കുട്ടുക്കന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയ്യിദ് അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ സനദ് ദാന പ്രഖ്യാപനം നിർവഹിച്ചു.

## Article Content

കണ്ണൂർ ജില്ലയിലെ പ്രശസ്ത മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം 2026 ഡിസംബർ അവസാനവാരത്തിൽ നടക്കും. തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിൽ ദാറുൽ ഫലാഹ് പ്രസിഡന്റ്‌ അഡ്വ. മൊയ്തു കുട്ടുക്കന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയ്യിദ് അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ സനദ് ദാന പ്രഖ്യാപനം നിർവഹിച്ചു.

ദാറുൽ ഫലാഹ് ജന. സെക്രട്ടറി കെ. വി സത്താർ സ്വാഗത ഭാഷണം നിർവഹിച്ചു. മഹമൂദ് അള്ളാംകുളം, പി മുഹമ്മദ്‌ ഇക്ബാൽ, കെ. വി മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കുട്ടി ഹാജി, ഇബ്രാഹിം മാസ്റ്റർ, കൊടിയിൽ സലീം, അയൂബ് പി, സൈനുദ്ധീൻ ഹാജി, മുഹയിദ്ദീൻ ഹുദവി, ഫസൽ ഹൈതമി, ഹൈദർ ഫൈസി, മുസമ്മിൽ ഫൈസി, അഷ്‌റഫ്‌. സി , സി. പി. വി. അബ്ദുല്ല, ഫൈസൽ ചെറുകുന്നോൻ ,എൻ അബ്ദുല്ല, മുനീർ മർഹബ, ജാഫർ സാഹിബ്‌, അയ്യൂബ് ഹസനി (ബാംഗ്ലൂർ), മാനേജ്മെന്റ് ഭാരവാഹികൾ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355521/darul-falah)