---
title: "നിർമ്മാണത്തിനിടെ വീടിന്റെ സൺഷെയ്ഡ് തകർന്ന്  4 തൊഴിലാളികൾക്ക് പരിക്ക്"
english_title: "sunshade "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35543/sunshade"
published_at: "2022-04-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62493b5ef3121_vac.jpg"
keywords: []
---

# നിർമ്മാണത്തിനിടെ വീടിന്റെ സൺഷെയ്ഡ് തകർന്ന്  4 തൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** **പുതിയങ്ങാടി:** കോഴിബസാറിലെ കേബിൾ ടിവി ടെക്‌നീഷ്യൻ സി. ഹരീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണു 4 തൊഴിലാളികൾക്ക് പരിക്കേറ്റു.

## Article Content

**പുതിയങ്ങാടി:** കോഴിബസാറിലെ കേബിൾ ടിവി ടെക്‌നീഷ്യൻ സി. ഹരീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണു 4 തൊഴിലാളികൾക്ക് പരിക്കേറ്റു.

ചെറുകുന്ന് അമ്പല പുറത്തെ കെ.വി.വിമല, കുന്നനങ്ങാട്ടെ ബാലകൃഷ്ണൻ, ഇടക്കേപുറത്തേ എം.പി.മധുസൂദനൻ ,ചെറുകുന്നിലെ എൻ. നാരായണൻ എന്നിവർക്കാണ്  പരിക്കേറ്റത്.

രണ്ടാം നിലക്ക് വേണ്ടി സൺഷെയ്ഡ് വാർക്കുന്നതിനിടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും സമിപവാാസികളും ചേർന്ന് പരുക്ക് പറ്റിയ നാല് പേരെയും പരിയാരത്തെ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35543/sunshade)