---
title: "കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും"
english_title: "Protest over drinking water shortage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355416/protest-over-drinking-water-shortage"
published_at: "2026-04-25T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecbdb03b369_news-card.jpg"
keywords: []
---

# കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം; തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യുഡിഎഫ് ജനപ്രതിനിധികളുടെ മാർച്ചും ധർണ്ണയും

> **Lead Summary:** **തളിപ്പറമ്പ്: **പരിയാരം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ കുടിവെള്ളം മുടങ്ങുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയിലും പ്രതിഷേധിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ജനകീയ ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **പരിയാരം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ കുടിവെള്ളം മുടങ്ങുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയിലും പ്രതിഷേധിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ജനകീയ ധർണ്ണയും സംഘടിപ്പിച്ചു.

​തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടന്ന സമരം മുസ്‌ലിം ലീഗ് പരിയാരം പഞ്ചായത്ത്‌ ജന.സെക്രട്ടറി ബഷീർ എം. പൊയിൽ ഉദ്ഘാടനം ചെയ്തു.ഏമ്പേറ്റ് വാർഡ് മെമ്പർ ആന്റണി മൈക്കിൾ അധ്യക്ഷത വഹിച്ചു.വേനൽ കടുത്ത സാഹചര്യത്തിൽ ജനങ്ങൾ കുടിവെള്ളത്തിനായി വലയുമ്പോഴും കൃത്യമായ പരിഹാരം കാണാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

​ചടങ്ങിൽ തലോറ നോർത്ത് വാർഡ് മെമ്പർ അഷ്റഫ് പുളുക്കൂൽ സ്വാഗതം ആശംസിച്ചു. പി.സി.എം. അഷ്റഫ്, സലാം മാസ്റ്റർ പൊയിൽ, കെ.കെ.പി. അബ്ദുള്ള, മുഹമ്മദ് പുളിയൂൽ, മുർഷിദ് വായാട് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. പരിയാരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികളായ കെ എം ഫാറൂഖ്,സാജിദ ടീച്ചർ,ബുഷ്‌റ,സൗദ,റഹീമ കല്ലടത്ത് എന്നിവരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു.ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355416/protest-over-drinking-water-shortage)