---
title: "'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി"
english_title: "Electricity Minister "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355332/electricity-minister"
published_at: "2026-04-25T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5cea73e33_Untitled-2-web.jpg"
keywords: []
---

# 'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. 'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല', മന്ത്രി പറഞ്ഞു.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. 'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല', മന്ത്രി പറഞ്ഞു.

റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

കനത്ത ചൂടിനിടെ ജനങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് സംസ്ഥാനത്ത് കറന്റ് പോകുന്നത്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിയന്ത്രണമെന്നായിരുന്നു വിവരം. ഒരാഴ്ച മുൻപുതന്നെ വടക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355332/electricity-minister)