---
title: "അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു"
english_title: " Sahla Abdullah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355247/sahla-abdullah"
published_at: "2026-04-24T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb7efdb07fa_news-card.jpg"
keywords: []
---

# അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

> **Lead Summary:** **​പരിയാരം : **ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയതല മത്സരപരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച ചുടലയിലെ സഹ്‌ല അബ്ദുള്ളയെ പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ആദരിച്ചു. ഗണിതശാസ്ത്രത്തിൽ 2025 ഡിസംബറിൽ നടന്ന ജോയിന്റ് CSIR - UGC NET പരീക്ഷയിൽ 138-ാം റാങ്കോടെ ജെ.ആർ.എഫ് കരസ്ഥമാക്കിയ സഹ്‌ല , 2026-ലെ ഗേറ്റ് പരീക്ഷയിൽ 529-ാം റാങ്കും നേടി നാടിന് അഭിമാനമായി മാറി.

## Article Content

**​പരിയാരം : **ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയതല മത്സരപരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച ചുടലയിലെ സഹ്‌ല അബ്ദുള്ളയെ പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ആദരിച്ചു. ഗണിതശാസ്ത്രത്തിൽ 2025 ഡിസംബറിൽ നടന്ന ജോയിന്റ് CSIR - UGC NET പരീക്ഷയിൽ 138-ാം റാങ്കോടെ ജെ.ആർ.എഫ് കരസ്ഥമാക്കിയ സഹ്‌ല , 2026-ലെ ഗേറ്റ് പരീക്ഷയിൽ 529-ാം റാങ്കും നേടി നാടിന് അഭിമാനമായി മാറി.

തളിപ്പറമ്പ സീതി സാഹിബ്‌ ഹൈസ്കൂളിലെ ​പ്രമുഖ അറബി അധ്യാപകനായിരുന്ന അബ്ദുള്ള മാഷ് പൊയിലിന്റെ മകളാണ് സഹ്‌ല അബ്ദുള്ള. വാർഡ് മെമ്പർ കെ.എം. ഫാറൂഖ് സഹ്‌ലയുടെ വസതിയിലെത്തി ഉപഹാരം കൈമാറി. ഉന്നത പഠന രംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ച സഹ്‌ലയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ പ്രദേശത്തെ മുസ്‌ലിം ലീഗ് നേതാക്കളായ എം ഉമ്മർ, മുഹമ്മദ്‌അലി പൊയിൽ എന്നിവരും സഹ്‌ലയുടെ ബന്ധുക്കളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355247/sahla-abdullah)