---
title: "ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്"
english_title: "Health Department warns against amoebic encephalitis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355246/health-department-warns-against-amoebic-encephalitis"
published_at: "2026-04-24T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb7e5fbccdf_Untitled-2-web.jpg"
keywords: []
---

# ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം:**ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കെട്ടിക്കിടക്കുന്ന മലിനജലത്തിലെ അമീബ മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാക്കുന്ന മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.

## Article Content

**തിരുവനന്തപുരം:**ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കെട്ടിക്കിടക്കുന്ന മലിനജലത്തിലെ അമീബ മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാക്കുന്ന മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.

കുളങ്ങളിലും തോടുകളിലും മുങ്ങിക്കുളിക്കുമ്പോൾ അമീബ മൂക്കിലെ നാഡികൾ വഴി തലച്ചോറിലെത്തുന്നു. കടുത്ത പനി, തീവ്രമായ തലവേദന, ഛർദ്ദി, കഴുത്തുതിരിക്കാനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. മലിനമായ കുളങ്ങളിൽ കുളിക്കാതിരിക്കുക, ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355246/health-department-warns-against-amoebic-encephalitis)