---
title: "വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ"
english_title: "Varadoor temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355087/varadoor-temple"
published_at: "2026-04-23T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea3f176d2d2_1000491815.jpg"
keywords: []
---

# വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

> **Lead Summary:** **തളിപ്പറമ്പ്:**അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് മുയ്യം വരഡൂര് ലക്ഷ്മി നാരായണ ക്ഷേത്രം.

## Article Content

**തളിപ്പറമ്പ്:**അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് മുയ്യം വരഡൂര് ലക്ഷ്മി നാരായണ ക്ഷേത്രം.

ഉത്തര കേരളത്തിൽ തന്നെ അപൂർവ്വമായി ഇരുനിലകളിൽ പൂർണ്ണമായും കൃഷ്ണശിലയിൽ പണിത് വട്ടശ്രീകോവിലോടുകൂടിയ ക്ഷേത്രത്തിലെ ഇരുപത്തഞ്ചാമത് ഭാഗവത സപ്താഹയജ്ഞത്തിനും ത്രിദിന മഹോത്സവത്തിനുമാണ് തുടക്കമായത്. ഭാഗവത വാചസ്പതി ബ്രഹ്മശ്രീ വാച്ച വാദ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി കരിവെള്ളൂർ ആണ് യജ്ഞാചാര്യൻ. ഏപ്രിൽ 23ന് വൈകിട്ട് കലവറ നിറക്കൽ ഘോഷയാത്രയും യജ്ഞാചാര്യന് സ്വീകരണവും നൽകും. ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ മുതൽ നിർമ്മാല്യ ദർശനം, അഭിഷേകം, വാകച്ചാർത്ത്, ഗണപതിഹവനം, വിശേഷാൽ ദീപാരാധന തുടങ്ങിയ ചടങ്ങുകളും നടക്കും. മെയ് ഒന്നിന് രാമായണ യജ്ഞവും രണ്ടിന് വൈകിട്ട് 4 ന് മോതിരം വെച്ച് തൊഴൽ, ബ്രഹ്മശ്രീ ഡോ. ധനഞ്ജയ ഭട്ടിന്റെ തിടമ്പ് നൃത്തവും നടക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355087/varadoor-temple)