---
title: "അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി"
english_title: "A fine of Rs. 10,000 was imposed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355068/a-fine-of-rs-10000-was-imposed"
published_at: "2026-04-23T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea173c74b35_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

> **Lead Summary:** **തളിപ്പറമ്പ്: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഇളമ്പേരം പാറ കിൻഫ്രയ്ക്ക് സമീപം ചോയ്സ് ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി.അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനായും ചോയ്സ് ബിൽഡിങ്ങിനു പുറക് വശത്തു സ്ഥിതി ചെയ്യുന്ന മറ്റൊരാളുടെ സ്ഥലത്ത് വലിയ തോതിൽ പലയിടങ്ങളിലായി തള്ളി വരുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഇളമ്പേരം പാറ കിൻഫ്രയ്ക്ക് സമീപം ചോയ്സ് ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി.അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനായും ചോയ്സ് ബിൽഡിങ്ങിനു പുറക് വശത്തു സ്ഥിതി ചെയ്യുന്ന മറ്റൊരാളുടെ സ്ഥലത്ത് വലിയ തോതിൽ പലയിടങ്ങളിലായി തള്ളി വരുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി.

ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ നാളിതുവരെ ഹരിത കർമ്മ സേനയ്ക് കൈമാറി വരുന്നില്ലെന്നും ജൈവ മാലിന്യങ്ങൾ സംസാരിക്കുവാൻ ക്വാർട്ടേഴ്സിൽ ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 10000 രൂപ പിഴ ചുമത്തി.തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355068/a-fine-of-rs-10000-was-imposed)