---
title: "ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "GHSS Pariyaram SSLC 1984-85 Batch Reunion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355067/ghss-pariyaram-sslc-1984-85-batch-reunion"
published_at: "2026-04-23T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea16826ded8_news-card.jpg"
keywords: []
---

# ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും കൊട്ടില - പെരിങ്ങയിൽ പാർക്കിൽ വെച്ച് സംഘടിപ്പിച്ചു . 41 വർഷം മുമ്പ് ഒരുമിച്ച് പഠിച്ച സഹപാഠികൾ സർവ്വീസിൽ നിന്ന് പിരിയുന്ന അവസരത്തിലാണ് ഇത്തരമൊരു യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

**പരിയാരം:** ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും കൊട്ടില - പെരിങ്ങയിൽ പാർക്കിൽ വെച്ച് സംഘടിപ്പിച്ചു . 41 വർഷം മുമ്പ് ഒരുമിച്ച് പഠിച്ച സഹപാഠികൾ സർവ്വീസിൽ നിന്ന് പിരിയുന്ന അവസരത്തിലാണ് ഇത്തരമൊരു യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

സ്നേഹാദരം - 2026 എന്ന ഈ സംഗമത്തിന്റെ ഉത്ഘാടനം ചെയർമാൻ. എം. സഹദേവൻ നിർവ്വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന കുര്യാക്കോസ്.എൻ (ഫയർ ഓഫീസർ, തളപ്പറമ്പ) ഭാസ്ക്കരൻ. കെ.വി.(A.E._ KSEB പരിയാരം ) സന്തോഷ് കുമാർ (HM. GHSS കോറോം) മധുസൂദനൻ. എം.എം (അദ്ധ്യാപകൻ, VHSC പടന്ന ) ഡോ: വിജയലക്ഷ്മി. കെ.എം. HSST.BOTONY GHSS കടന്നപ്പള്ളി ) രഞ്ജിത്ത്. പി.കെ.(H.1. കൂടാളി PHC ) എന്നിവർ സംസാരിച്ചു. എം.മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ കെ. പുരുഷോത്തമൻ സ്വാഗതവും, എം.വി. ശൈലജ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355067/ghss-pariyaram-sslc-1984-85-batch-reunion)