---
title: "ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്"
english_title: "prashanth parassini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354752/prashanth-parassini"
published_at: "2026-04-22T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8656f9facd_news-card.jpg"
keywords: []
---

# ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

> **Lead Summary:** **കണ്ണൂർ : **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത് കുമാറിൻ്റെ സ്മരണാർത്ഥം അവാക് ഏർപ്പെടുത്തിയ ബിന്ദു സജിത്ത് കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് ഗായകൻ പ്രശാന്ത് പറശ്ശിനിയെ തിരഞ്ഞെടുത്തു. ഫലകവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

## Article Content

**കണ്ണൂർ : **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത് കുമാറിൻ്റെ സ്മരണാർത്ഥം അവാക് ഏർപ്പെടുത്തിയ ബിന്ദു സജിത്ത് കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് ഗായകൻ പ്രശാന്ത് പറശ്ശിനിയെ തിരഞ്ഞെടുത്തു. ഫലകവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ബിന്ദുസജിത്ത് കുമാറിൻ്റെ രണ്ടാം ചരമവാർഷികദിനമായ ഏപ്രിൽ 24 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പ് സംഗീത കലാക്ഷേത്രത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പ്രശാന്ത് പറശ്ശിനിക്ക് പുരസ്കാരം നൽകും. പുരസ്കാരദാനം ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354752/prashanth-parassini)