---
title: "മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "m p valsan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354748/m-p-valsan"
published_at: "2026-04-22T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8641856653_Untitled-2-web.jpg"
keywords: []
---

# മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പരിയാരം: **മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

## Article Content

**പരിയാരം: **മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

എം.പി.കുഞ്ഞപ്പ-എം.പി.പാറു ദമ്പതികളുടെ മകനാണ്.ഭാര്യമാര്‍: ലിസ(കുളച്ചേരി), പരേതയായ രമ്യ(കൂവേരി).മക്കള്‍; ശ്രീഹരി, ഹരിനന്ദ്.സഹോദരങ്ങള്‍: എം.പി.വിനോദ്, ജ്യോതി(വായാട്ടുപറമ്പ്).

ശവസംസ്‌ക്കാരം ഇന്ന്(ഏപ്രില്‍-22 ന് )രാവിലെ 11.30 ന് അതിയടം പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354748/m-p-valsan)