---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്"
english_title: "Hajj flight schedule from Kannur airport announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354647/hajj-flight-schedule-from-kannur-airport-announced"
published_at: "2026-04-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e75cb8787b8_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്

> **Lead Summary:** **മട്ടന്നൂർ: **ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഫ്ലൈ അദീൽ വിമാന കമ്പനിയാണ് ഇത്തവണ കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. മെയ് 6-ന് പുലർച്ചെ 5.15-നാണ് ഹജ്ജ് യാത്രികരുമായുള്ള ആദ്യ സർവീസ് പുറപ്പെടുക.

## Article Content

**മട്ടന്നൂർ: **ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഫ്ലൈ അദീൽ വിമാന കമ്പനിയാണ് ഇത്തവണ കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. മെയ് 6-ന് പുലർച്ചെ 5.15-നാണ് ഹജ്ജ് യാത്രികരുമായുള്ള ആദ്യ സർവീസ് പുറപ്പെടുക.

മെയ് 14 വരെ ആകെ 13 സർവീസുകളാണ് കണ്ണൂരിൽ നിന്നുണ്ടാകുക. ഓരോ വിമാനത്തിലും 350 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക.

വിമാന സർവീസ് ഷെഡ്യൂൾ താഴെ പറയുന്ന രീതിയിലാണ്:

1. മെയ് 6: 2 സർവീസുകൾ, 2. മെയ് 7: 1 സർവീസ്, 3. മെയ് 8: 3 സർവീസുകൾ, 4. മെയ് 9: 1 സർവീസ്, 5. മെയ് 10: 2 സർവീസുകൾ, 6. മെയ് 11: 1 സർവീസ്, 7. മെയ് 12: 1 സർവീസ്, 8. മെയ് 13: 1 സർവീസ്, 9. മെയ് 14: 1 സർവീസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354647/hajj-flight-schedule-from-kannur-airport-announced)