---
title: "റേഷൻ മണ്ണെണ്ണയ്ക്കും വില കൂടും; ലിറ്ററിന് 22 രൂപ വർധന"
english_title: "Ration kerosene prices too"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35453/ration-kerosene-prices-too"
published_at: "2022-04-02T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248595045aa2_DSC_7464 (1).JPG"
keywords: []
---

# റേഷൻ മണ്ണെണ്ണയ്ക്കും വില കൂടും; ലിറ്ററിന് 22 രൂപ വർധന

> **Lead Summary:** സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.

## Article Content

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.

ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35453/ration-kerosene-prices-too)