---
title: "കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ "
english_title: "One person arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354482/one-person-arrested"
published_at: "2026-04-20T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e658f4c1657_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കത്തിവാൾ കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ 

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.വെള്ളിക്കീലിലെ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്.പവിത്രന്‍ പെണ്‍കുട്ടികളുടെ പിറകെ പോകുമ്പോള്‍ പിന്തുടര്‍ന്ന് ചെന്ന വിരോധത്തിന് സ്വകാര്യ ഓട്ടോയില്‍ വന്ന് കത്തിവാള്‍വീശി പരിക്കേല്‍പ്പിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.വെള്ളിക്കീലിലെ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്.പവിത്രന്‍ പെണ്‍കുട്ടികളുടെ പിറകെ പോകുമ്പോള്‍ പിന്തുടര്‍ന്ന് ചെന്ന വിരോധത്തിന് സ്വകാര്യ ഓട്ടോയില്‍ വന്ന് കത്തിവാള്‍വീശി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പട്ടുവം ചെറുകുളക്കാട്ട് ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി അനീഷിന് കൈത്തണ്ടയില്‍ മാരകമായി പരിക്കേറ്റിരുന്നു.അനീഷിന്റെ സുഹൃത്ത് കുറുമാത്തൂര്‍ ചൊറുക്കള പരക്കോത്ത് വീട്ടില്‍ പി.ജിഷ്ണുവിന്റെ പരാതിയിലാണ് കേസെടുത്തത്.

സി.അനീഷിനെ(30)കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354482/one-person-arrested)