---
title: "തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍"
english_title: "P v anwar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354451/p-v-anwar"
published_at: "2026-04-20T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6076ae93ff_1000484391.jpg"
keywords: []
---

# തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു'; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

> **Lead Summary:** മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പി വി. അന്‍വര്‍. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടു പോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠേന അംഗീകരിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

## Article Content

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പി വി. അന്‍വര്‍. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടു പോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠേന അംഗീകരിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന വിധത്തില്‍ മതേതര- ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അന്‍വര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ എന്ന സ്ഥാനം ഞാന്‍ രാജിവെക്കുന്നതായും,തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു. സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര - ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കാനും,ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354451/p-v-anwar)