---
title: "മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ"
english_title: "Karnataka natives arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354335/karnataka-natives-arrested"
published_at: "2026-04-20T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5d46504f3b_Untitled-2-web.jpg"
keywords: []
---

# മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

> **Lead Summary:** **മാതമംഗലം: **മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെ ആണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂര് പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണി എന്നിവരുടെ അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

## Article Content

**മാതമംഗലം: **മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെ ആണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂര് പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണി എന്നിവരുടെ അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

ഇതിൽ അനിത (40) ഗീത (38) എന്നീ രണ്ടുപേരെ പെരിങ്ങാം പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേർ മാലയും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസി ക്യാമറയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും നിരവധി സ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിൽ മോഷണം നടത്തിയവരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354335/karnataka-natives-arrested)