---
title: "ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു"
english_title: "jeep accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354277/jeep-accident"
published_at: "2026-04-19T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e507ad6ee3c_Untitled-2-web.jpg"
keywords: []
---

# ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

> **Lead Summary:** ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

## Article Content

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇതിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354277/jeep-accident)