---
title: "ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്"
english_title: "vismaya amusement park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354256/vismaya-amusement-park"
published_at: "2026-04-19T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4d4284ff8e_news-card.jpg"
keywords: []
---

# ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

> **Lead Summary:** പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയം തന്നെ എന്ന് തെളിയിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്‌മെന്റ് പാർക്സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്.

## Article Content

പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയം തന്നെ എന്ന് തെളിയിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്‌മെന്റ് പാർക്സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്.

2000-ലാണ് സഹകരണ മേഖലയിൽ പാർക്ക് ആരംഭിച്ചത്. പ്രഥമ ചെയർമാൻ ഇ.പി. ജയരാജനായിരുന്നു. ഇപ്പോൾ പി.വി. ഗോപിനാഥാണ് ചെയർമാനായി പ്രവർത്തിച്ചു വരുന്നത്. ഏതൊരു സ്ഥാപനത്തിന്റെയും തുടക്കം ലാഭത്തിലാകണമെന്നില്ല. 6.50 കോടി രൂപ സഞ്ചിത നഷ്ടത്തിലായിരുന്ന വിസ്മയ 2026 മാർച്ച് 31-ന്റെ ഓഡിറ്റ് പ്രകാരം ലാഭത്തിലായത് മറ്റൊരു വിസ്മയമാണ്.

22 സഹകരണ ബാങ്കുകളിൽ നിന്നും പലിശ നൽകി ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ടാണ് പുതിയ പദ്ധതികൾ പലതും നടപ്പാക്കിയത്. ഇപ്പോൾ ഒരു ബാങ്ക് ഒഴികെ കൊടുത്തു തീർക്കാനുള്ള മറ്റെല്ലാ ബാങ്കുകളുടെയും പണം തിരിച്ചുനല്‍കി. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് കാരണം. ഒപ്പം വിസ്മയയിൽ എത്തിച്ചേർന്ന വിനോദസഞ്ചാരികളും സഹകരണ ബാങ്കുകളും സ്ഥാപനത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം തകരുകയല്ല, മുന്നേറ്റത്തിന്റെ പാതയിലാണ് എന്ന് വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് കൂടി തെളിയിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354256/vismaya-amusement-park)