---
title: "കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്"
english_title: "Incident of insulting Kannur Rural SP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354227/incident-of-insulting-kannur-rural-sp"
published_at: "2026-04-19T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a6fa6746b_images.jfif"
keywords: []
---

# കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ (എസ്.പി) സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ ബീച്ച് റോഡ് സ്വദേശിയായ ഷക്കീർ എന്നയാൾക്കെതിരെയാണ് നടപടി.

## Article Content

**കണ്ണൂർ: **കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ (എസ്.പി) സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ ബീച്ച് റോഡ് സ്വദേശിയായ ഷക്കീർ എന്നയാൾക്കെതിരെയാണ് നടപടി.

പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ മാട്ടൂൽ സെൻട്രൽ ആറുതെങ്ങിന് സമീപമുള്ള യുവാവിന്റെ കടയിൽ വെച്ച്, തന്റെ ലാപ്‌ടോപ്പിൽ ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ ചിത്രീകരിച്ച വീഡിയോയിൽ പോലീസ് മേധാവിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354227/incident-of-insulting-kannur-rural-sp)