---
title: "സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി: രണ്ട് പേർ അറസ്റ്റിൽ"
english_title: "Private bus workers clash over schedule: Two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35418/private-bus-workers-clash-over-schedule-two-arrested"
published_at: "2022-04-02T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62481d61cc37a_DSC_7464 (1).JPG"
keywords: []
---

# സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി: രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ബസ് സ്റ്റാൻ്റിൽ കയ്യാങ്കളിയായി സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു രണ്ടു ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തു.

## Article Content

**പഴയങ്ങാടി: **സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ബസ് സ്റ്റാൻ്റിൽ കയ്യാങ്കളിയായി സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു രണ്ടു ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തു.

സ്വകാര്യ ബസ് ജീവനക്കാരായ മാട്ടൂൽ സൗത്തിലെ ഹാഷിം (34), മാടായി വാടിക്കലിലെ നബീൽ(28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബസ് സമരം പിൻവലിച്ച ശേഷംസമയക്രമത്തെ ചൊല്ലി കുറച്ചു ദിവസമായി ബസ് ജീവനക്കാർ തമ്മിൽ ബസ് സ്റ്റാൻ്റിൽ വാക്കേറ്റവും കയ്യാങ്കളിയും തുടരുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 5 മണിയോടെ ബസ് ജീവനക്കാർ തമ്മിൽഅടിപിടികൂടിയതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സ്വമേധയാ കേസെടുത്ത് രണ്ടു പേരെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35418/private-bus-workers-clash-over-schedule-two-arrested)