---
title: "സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു "
english_title: "Abdul vahid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354147/abdul-vahid"
published_at: "2026-04-19T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e458436403c_1000480648.jpg"
keywords: []
---

# സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു.

## Article Content

തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു.

ഇപ്പോള്‍ എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്ഏപ്രില്‍-16 ന് രാത്രി 10.10 ന് എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നായിരുന്നു മരണം.കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.സഹോദരങ്ങള്‍: മുഹമ്മദ് ഷാസില്‍, ആലിയ മെഹ്‌സിന്‍.

തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏളമ്പേരംപാറ ശംസുല്‍ ഉലമ മദ്രസയിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്‌

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354147/abdul-vahid)