---
title: "റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 8 ലക്ഷം രൂപ തട്ടിയെടുത്ത തളിപ്പറമ്പ് സ്വദേശിക്കെതിരെ കേസ്"
english_title: "job fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35414/job-fraud"
published_at: "2022-04-02T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62481b8bc0460_download.jpg"
keywords: []
---

# റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 8 ലക്ഷം രൂപ തട്ടിയെടുത്ത തളിപ്പറമ്പ് സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **റെയിൽവെയിൽ ഉയർന്ന ജോലി വാഗ്ദാനം നൽകി നീലേശ്വരം സ്വദേശിയായ യുവാവിൻ്റെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതളിപ്പറമ്പസ്വദേശിക്കെതിരെ കേസ്.നീലേശ്വരം കരിന്തളം വേലൂരിലെ നിധിൻ്റെ പരാതിയിലാണ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ പി.പ്രദീപിൻ്റെ പേരിൽ പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **റെയിൽവെയിൽ ഉയർന്ന ജോലി വാഗ്ദാനം നൽകി നീലേശ്വരം സ്വദേശിയായ യുവാവിൻ്റെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതളിപ്പറമ്പസ്വദേശിക്കെതിരെ കേസ്.നീലേശ്വരം കരിന്തളം വേലൂരിലെ നിധിൻ്റെ പരാതിയിലാണ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ പി.പ്രദീപിൻ്റെ പേരിൽ പോലീസ് കേസെടുത്തത്.

റെയിൽവെ ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് വഴി പരിചയപ്പെട്ട തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയായ പ്രദീപിന് 2018ൽ ആണ് പരാതിക്കാരൻ എട്ട് ലക്ഷം രൂപ കൈമാറിയത്.പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35414/job-fraud)