---
title: "കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും: രണ്ടുപേര്‍ക്കെതിരെ കേസ് "
english_title: "Case against two persons "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354006/case-against-two-persons"
published_at: "2026-04-18T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e32457e60d7_1000479076.jpg"
keywords: []
---

# കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും: രണ്ടുപേര്‍ക്കെതിരെ കേസ് 

> **Lead Summary:** **പരിയാരം: **കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം: **കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

മണ്ടൂര്‍ ചുമുതാങ്ങിയിലെ ഫാത്തിമാസ് ഹൗസില്‍ ബി.അഹമ്മദ് ഹാഷിമിന്റെ മകന്‍ ഇ.എം.ഹഫീലിനെയാണ്(29) കഞ്ചാവ് ബീഡിവലിക്കവെ പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം പട്രോളിംഗ് ഡ്യൂട്ടിക്കിടെ പരിയാരം എസ്.ഐ കെ.കെ.സോബിന്‍, പ്രൊബേഷണറി എസ്.ഐ അഹമ്മദ് ഇര്‍ഫാന്‍, ഡ്രൈവര്‍ സി.പി.ഒ ടി.ഷാജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഭാസ്‌ക്കരന്‍പീടിക ബസ്റ്റോപ്പിന് സമീപംവെച്ച് ഇയാളെ പിടികൂടിയത്.

മറ്റൊരു സംഭവത്തില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപം പരസ്യമദ്യപാനത്തിലേര്‍പ്പെട്ട ശ്രീസ്ഥയിലെ വലിയ പുരയില്‍ വീട്ടില്‍ വി.പി.പ്രഭാകരന്റെ(60)പേരില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354006/case-against-two-persons)