---
title: "കുടിവെള്ള ടാങ്കില്‍ നിന്നും അധികമായി വെള്ളം എടുത്തതായി ആരോപിച്ച് യുവതിയെ ചീത്തവിളിയും മർദ്ദനവും: അയൽക്കാരനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/354003/case"
published_at: "2026-04-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3234c2486b_1000178896.jpg"
keywords: []
---

# കുടിവെള്ള ടാങ്കില്‍ നിന്നും അധികമായി വെള്ളം എടുത്തതായി ആരോപിച്ച് യുവതിയെ ചീത്തവിളിയും മർദ്ദനവും: അയൽക്കാരനെതിരെ കേസ് 

> **Lead Summary:** പരിയാരം: ടാങ്കില്‍ നിന്ന് വെള്ളമെടുക്കുന്നതിനെക്കുറിച്ച് തര്‍ക്കം, യുവതിയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ അയല്‍ക്കാരന്റെ പേരില്‍പോലീസ് കേസെടുത്തു.

## Article Content

പരിയാരം: ടാങ്കില്‍ നിന്ന് വെള്ളമെടുക്കുന്നതിനെക്കുറിച്ച് തര്‍ക്കം, യുവതിയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ അയല്‍ക്കാരന്റെ പേരില്‍പോലീസ് കേസെടുത്തു.

ഏഴിലോട് പുറച്ചേരിയിലെ പത്മനാഭന്റെ ഭാര്യ മൂന്നുവീട് പി.മിനിയുടെ(46)പരാതിയിലാണ് പുറച്ചേരിയിലെ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്.

ഏപ്രില്‍-16 ന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം.ഇരുവരുടെയും വീടിന് പുറകിലെ പറമ്പില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്കില്‍ നിന്നും മിനി അധികമായി വെള്ളം എടുത്തതായി ആരോപിച്ച് ചീത്തവിളിക്കുകയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/354003/case)