---
title: "വയൽത്തീരം, സ്നേഹതീരം കൂട്ടായ്മ വിഷു സന്ധ്യ സംഘടിപ്പിച്ചു"
english_title: "vishu celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353756/vishu-celebration"
published_at: "2026-04-17T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1b05f60c63_Untitled-2-web.jpg"
keywords: []
---

# വയൽത്തീരം, സ്നേഹതീരം കൂട്ടായ്മ വിഷു സന്ധ്യ സംഘടിപ്പിച്ചു

> **Lead Summary:** സ്നേഹതീരം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന വിഷു സന്ധ്യ എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി മാറി. ആബാലവൃദ്ധം ജനങ്ങളാണ് വയൽ തീരത്ത് വിഷു ആലോഷിച്ചത്. വിശിഷ്ട വ്യക്തികളെ ആദരിക്കലും വിഷു കൈനീട്ടവും ഗാനാലാപനവും നൃത്താവിഷ്കാരവും എല്ലാം പരിപാടിക്ക് മാററുകൂട്ടി. ലഘു ഭക്ഷണം അതിൻ്റെ പരിധിവിട്ടു. ചെറിയ തോതിലാണെങ്കിലും വർണ്ണവെളിച്ചം വിതറി കൊണ്ടുള്ള കരിമരുന്നു പ്രയോഗം കൂടിയായപ്പോൾ എല്ലാ അർത്ഥത്തിലും വിഷു വലിയ ആഘോഷമായി മാറി. വിഷു സന്ധ്യ ഉൽഘാടനം ചെയ്തത് പറശ്ശിനിക്കടവ് MVR ആയുർവേദ മെഡിക്കൽ കോളേജ് ഡയരക്ടർ പ്രൊഫ .ഇ. കുഞ്ഞിരാമനാണ്.

## Article Content

സ്നേഹതീരം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന വിഷു സന്ധ്യ എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി മാറി. ആബാലവൃദ്ധം ജനങ്ങളാണ് വയൽ തീരത്ത് വിഷു ആലോഷിച്ചത്. വിശിഷ്ട വ്യക്തികളെ ആദരിക്കലും വിഷു കൈനീട്ടവും ഗാനാലാപനവും നൃത്താവിഷ്കാരവും എല്ലാം പരിപാടിക്ക് മാററുകൂട്ടി. ലഘു ഭക്ഷണം അതിൻ്റെ പരിധിവിട്ടു. ചെറിയ തോതിലാണെങ്കിലും വർണ്ണവെളിച്ചം വിതറി കൊണ്ടുള്ള കരിമരുന്നു പ്രയോഗം കൂടിയായപ്പോൾ എല്ലാ അർത്ഥത്തിലും വിഷു വലിയ ആഘോഷമായി മാറി. വിഷു സന്ധ്യ ഉൽഘാടനം ചെയ്തത് പറശ്ശിനിക്കടവ് MVR ആയുർവേദ മെഡിക്കൽ കോളേജ് ഡയരക്ടർ പ്രൊഫ .ഇ. കുഞ്ഞിരാമനാണ്.

വിശിഷ്ട വ്യക്തികളായ പ്രൊഫ. ഇ കുഞ്ഞിരാമനെ അനന്തൻ രാമുണ്ണിക്കടയുംപി.എൻ രാജപ്പൻ മാസ്റ്ററെ ശ്രീധരൻ ശ്രീവത്സവും പൊന്നാടയണിയിച്ച് ആദരിച്ചു.പങ്കെടുത്ത എല്ലാവർക്കും തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കൂടിയായ ശ്രീ. പി. എൻ രാജപ്പൻ മാസ്റ്റർ വിഷു കൈനീട്ടം നൽകി. എല്ലാവരും ആദരപൂർവ്വം കൈനീട്ടം സ്വീകരിച്ചു.തഹസിൽദാർ പി.വി. ഷെറിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. ഗാനശകലങ്ങൾ ഉൾപെടുത്തി കൊണ്ടുള്ള അദ്ധ്യക്ഷ പ്രസംഗം എല്ലാവരും ആസ്വദിച്ചു.

ടി കെ വി നാരായണൻ സ്വാഗതവും സി. ശ്രീനിവാസൻ മയിലാട് നന്ദിയും പറഞ്ഞു.തുടർന്നുള്ള കലാപരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട്പ്രൊഫ. ഇ. കുഞ്ഞിരാമൻ ' കരിമുകിൽ കാട്ടിലെ....' എന്ന ഹിറ്റ് ഗാനം ആലപിച്ചപ്പോൾ സദസ്സാകെ കോരിത്തരിച്ചു.തുടർന്ന് നിരവധി ഗായകരുടെ വിഷു പാട്ടുകളും അനന്തേട്ടൻ്റെ കൊന്നപ്പൂ കവിതയും സുമതി കടമ്പേരിയുടെ ശിഷ്യ കുമാരി സാന്ദ്രയുടെ നൃത്തവും കൂടി ആയപ്പോൾ ഒന്നൊന്നര പരിപാടിയായി മാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353756/vishu-celebration)