---
title: "റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്"
english_title: "Case filed against 6 people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353724/case-filed-against-6-people"
published_at: "2026-04-16T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e104a5c1958_download_(1).jfif"
keywords: []
---

# റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്

> **Lead Summary:** **പരിയാരം:** റോഡില്‍വെച്ച് പടക്കംപൊട്ടിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് കാര്‍ തടഞ്ഞുനിര്‍ത്തി തകര്‍ക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി.ആറുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.മാതമംഗലം താറ്റ്യേരിയിലെ നമ്പിടിത്തില്‍ വീട്ടില്‍ സി.ഷിജുവിന്റെ പരാതിയിലാണ് കേസ്.

## Article Content

**പരിയാരം:** റോഡില്‍വെച്ച് പടക്കംപൊട്ടിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് കാര്‍ തടഞ്ഞുനിര്‍ത്തി തകര്‍ക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി.ആറുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.മാതമംഗലം താറ്റ്യേരിയിലെ നമ്പിടിത്തില്‍ വീട്ടില്‍ സി.ഷിജുവിന്റെ പരാതിയിലാണ് കേസ്.

ഏപ്രില്‍ 14 ന് രാത്രി പതിനൊന്നരക്ക് കണ്ടോന്താറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികളായ കടന്നപ്പള്ളി ചെങ്ങളത്തെ സുനില്‍മോഹന്‍, അഭിറാം, അനുഗ്രഹ്, കെ.വി.കിരണ്‍, സുനില്‍, വിപിന്‍ എന്നിവരും നാല്‍പ്പതോളം വരുന്ന സംഘവുമാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷിജുവിനെയും സുഹൃത്തുക്കളായ അഖില്‍രാജ്, ടി.വി.അക്ഷയ്, പി.അമല്‍ എന്നിവരെ ആക്രമിച്ചത്.

പ്രതികള്‍ റോഡില്‍ വെച്ച് പടക്കംപൊട്ടിച്ചത് ചോദ്യം ചെയ്തതിന് കാര്‍ തടഞ്ഞുനിര്‍ത്തി നാലുപേരെയും ബലമായി വലിച്ചുപുറത്തിറക്കി മര്‍ദ്ദിക്കുകയും കാറിന്റെ മുന്‍വശത്തെ ബോണറ്റും ചില്ലുകളും തകര്‍ക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353724/case-filed-against-6-people)