---
title: "പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ"
english_title: "Pariyaram Ambet Kavu Kirateswara Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353721/pariyaram-ambet-kavu-kirateswara-temple"
published_at: "2026-04-16T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1020ad2cef_Untitled-2-web.jpg"
keywords: []
---

# പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ

> **Lead Summary:** **പരിയാരം: **പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 16 ന് വൈകുന്നേരം 4.30 ന് പ്രതിഷ്ഠ വിഗ്രഹങ്ങളെ ആനയിക്കും. 17 ന് വൈകുന്നേരം 4.30 ന് കലവറ നിറക്കൽ, 18 ന് വൈകുനേരം 5 ന് തന്ത്രി നടുവത്ത് പുടവർ വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 7 ന് സാംസ്കാരികസമ്മേളനം ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

## Article Content

**പരിയാരം: **പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 16 ന് വൈകുന്നേരം 4.30 ന് പ്രതിഷ്ഠ വിഗ്രഹങ്ങളെ ആനയിക്കും. 17 ന് വൈകുന്നേരം 4.30 ന് കലവറ നിറക്കൽ, 18 ന് വൈകുനേരം 5 ന് തന്ത്രി നടുവത്ത് പുടവർ വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 7 ന് സാംസ്കാരികസമ്മേളനം ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

വർക്കിംഗ് ചെയർമാൻ പി. വിജയൻ അധ്യക്ഷത വഹിക്കും. മൊട്ടമ്മൽ രാജൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 19 ന് വൈകുന്നേരം 7 ന് മുകേഷ് കുറ്റൂരിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8.30 മുതൽ മാതൃസമിതിയുടെ തിരുവാതിര. 9 ന് ഓടക്കുഴൽ സംഗീതാർച്ചന. 20ന് രാത്രി 8.30ന് സംഗീതിക ഗാനസമന്വയം. 21 ന് കെ. എൻ. രാധാകൃഷ്ണൻ്റെ അധ്യാത്മിക പ്രഭാഷണം. 8 ന് കൈകൊട്ടിക്കളി, 8.30 ന് പുല്ലാങ്കുഴൽ നാദധാര. 22 ന് രാവിലെ 5 മുതൽ താന്ത്രിക കർമ്മങ്ങൾ, 23 ന് രാവിലെ 5 മുതൽ താന്ത്രിക കർമ്മങ്ങൾ, 8.22 നും 9നും മധ്യേയുള്ള ശുഭമുഹൂർതത്തിൽ പുന:പ്രതിഷ്ഠ കലശം. വൈകുന്നേരം 5 ന് തായമ്പകയും തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് വടക്കൻ പെരുമ. 19 മുതൽ എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ 2 വരെ അന്നദാനവും നടക്കും. വാർത്ത സമ്മേളനത്തിൽ പി. വിജയൻ, ഇ.വിജയൻ, ഐ.വി. കുഞ്ഞിരാമൻ, കെ. ശ്രീധരൻ, എം. സഹദേവൻ, സി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353721/pariyaram-ambet-kavu-kirateswara-temple)