---
title: " മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം"
english_title: "Unscientific road construction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353703/unscientific-road-construction"
published_at: "2026-04-16T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0e0fb62f90_news-card.jpg"
keywords: []
---

#  മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം

> **Lead Summary:** **കുറുമാത്തൂർ:** മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം. വയൽ നികത്തിയുള്ള റോഡ് നിർമ്മാണം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതാണ്.

## Article Content

**കുറുമാത്തൂർ:** മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം. വയൽ നികത്തിയുള്ള റോഡ് നിർമ്മാണം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതാണ്.

വയലിൽകൃഷി ചെയ്യുന്നതിനാൽ റോഡ് നിർമ്മാണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആ ഒരു മേഖലയെ തന്നെയാണ്. കൃഷിഭൂമി നഷ്ടപ്പെടുന്നത് ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഒന്നാണ്. റോഡ് വരുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വയലുകളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും ആ ഭൂമി കൃഷിക്ക് യോഗ്യമല്ലാതായി മാറുകയും ചെയ്യുന്നു.കൂടാതെ ഇത് പ്രകൃതിദത്തമായ ജലസ്രോതസ്സുകളെയും നശിപ്പിക്കുന്നു.

കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ വയൽ നികത്തുന്നത് ശിക്ഷാർഹമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാർ പദ്ധതികൾക്കായി വയൽ നികത്തുമ്പോൾ കൃത്യമായ നീർവാർച്ചാ സൗകര്യങ്ങൾ (Drainage) ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.എന്നിട്ടും നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നടത്തുന്ന ഇത്തരം അനധികൃത നിർമ്മാണത്തിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353703/unscientific-road-construction)