---
title: "കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353458/accident"
published_at: "2026-04-15T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df378722d96_Untitled-2-web.jpg"
keywords: []
---

# കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു

> **Lead Summary:** **കൊളച്ചേരി: **കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി. പി. ഗോപിനാഥൻ ആണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**കൊളച്ചേരി: **കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി. പി. ഗോപിനാഥൻ ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്നലെ രാത്രി 8.30 മണിയോടെ കൊളച്ചേരിയിലായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിടിച്ച് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കെ.എൽ 59 എ.സി 4054 (KL 59 AC 4054) നമ്പർ ബൈക്ക് മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടത്തും.ഭാര്യ: ഇന്ദിര. മക്കൾ: അപർണ, ഉകേഷ് (ഡ്രൈവർ). മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വല്ലി, ഗീത, ദേവകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353458/accident)