---
title: "സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353456/accident"
published_at: "2026-04-15T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df37048ea38_Untitled-2-web.jpg"
keywords: []
---

# സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **പഴയങ്ങാടി: **സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപത്തെ എം. സനിൽകുമാർ ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40-നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

## Article Content

**പഴയങ്ങാടി: **സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപത്തെ എം. സനിൽകുമാർ ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40-നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവരികയായിരുന്ന സനിൽകുമാർ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ മൈൽ കുറ്റിയിലിടിച്ച് ചെറിയ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽകുമാറിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: ലക്ഷ്മണൻ പോള.മാതാവ്: എം. രാധ.ഭാര്യ: വർഷ (മാടായി).മകൾ: ഐസൽ ഇസ സനിൽ.സഹോദരി: സൗമ്യ (അമ്പലം റോഡ്). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വയലപ്ര പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353456/accident)