---
title: "മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ"
english_title: "Pookothu Theru Manengavu road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353336/pookothu-theru-manengavu-road"
published_at: "2026-04-14T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddfbaae5de2_news-card.jpg"
keywords: []
---

# മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്: മുനിസിപ്പൽ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ

> **Lead Summary:** **തളിപ്പറമ്പ്‌:** പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് ഇന്റർലോക്ക് ചെയ്യാനായി പൊളിച്ചത് സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. പൂക്കോത്ത് തെരു മാനേങ്കാവ് റോഡിൽ കൊട്ടാരം അമ്പലം വരെയാണ് റോഡ് പൊളിച്ചിരിക്കുന്നത്. ഈ കടുത്ത വേനലിൽ പൊടി ശല്യം രൂക്ഷമാകുന്നതിനോടൊപ്പം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് മറ്റൊരു പ്രശ്നമാണ്. മാസം രണ്ട് കഴിഞ്ഞിട്ടും ഇന്റർ ലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

## Article Content

**തളിപ്പറമ്പ്‌:** പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് ഇന്റർലോക്ക് ചെയ്യാനായി പൊളിച്ചത് സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. പൂക്കോത്ത് തെരു മാനേങ്കാവ് റോഡിൽ കൊട്ടാരം അമ്പലം വരെയാണ് റോഡ് പൊളിച്ചിരിക്കുന്നത്. ഈ കടുത്ത വേനലിൽ പൊടി ശല്യം രൂക്ഷമാകുന്നതിനോടൊപ്പം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് മറ്റൊരു പ്രശ്നമാണ്. മാസം രണ്ട് കഴിഞ്ഞിട്ടും ഇന്റർ ലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

അമ്പലത്തിലെ പൂരത്തിന്റെ ആഘോഷം കഴിഞ്ഞ് പണി തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. പൂരം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. കീഴാറ്റൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് ഇതുവഴി പോകുന്ന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. കൂടാതെ റോഡിന് ഇരുവശങ്ങളിലും ഉള്ള വ്യാപാരികൾ സമീപവാസികൾ എന്നിവർ അനുഭവിക്കുന്ന വായു മലിനീകരണം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ഈ കടുത്ത വേനലിൽ പൊടി ശല്യം കൊണ്ട് ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മാർച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം. ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമീപവാസികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353336/pookothu-theru-manengavu-road)