---
title: "ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി"
english_title: "fuel price increased today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35331/fuel-price-increased-today"
published_at: "2022-04-02T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247c3954282e_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.

## Article Content

**ന്യൂഡൽഹി: **രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.

അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി. പെട്രോൾ വില 114 രൂപ 14 പൈസയും. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി. പെട്രോൾ വില 114 രൂപ 14 പൈസയും. കോഴിക്കോട് പെട്രോളിന് 112 രൂപ 32 പൈസ. ഡീസലിന് 99 രൂപ 31 പൈസയുമാണ് കൂട്ടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇന്ധന വിലയിൽ വലിയ വർധനവാണ് ഉണ്ടാവുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35331/fuel-price-increased-today)