---
title: "ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "bindu sajithkumar award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353293/bindu-sajithkumar-award"
published_at: "2026-04-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd88c8fb84_Untitled-2-web.jpg"
keywords: []
---

# ബിന്ദു സജിത്കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ: **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്കുമാറിൻ്റെ സ്മരണാർത്ഥം അവാക് ജില്ലാകമ്മിറ്റി ഗാനശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തുന്നു. ശാസ്ത്രീയസംഗീതം, ലളിത സംഗീതം, ചലച്ചിത്രഗാനം എന്നീ സംഗീതമേഖലയിൽ പ്രതിഭ തെളിയിച്ചവർക്ക് അപേക്ഷിക്കാം. ഉപഹാരവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

## Article Content

**കണ്ണൂർ: **ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്കുമാറിൻ്റെ സ്മരണാർത്ഥം അവാക് ജില്ലാകമ്മിറ്റി ഗാനശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തുന്നു. ശാസ്ത്രീയസംഗീതം, ലളിത സംഗീതം, ചലച്ചിത്രഗാനം എന്നീ സംഗീതമേഖലയിൽ പ്രതിഭ തെളിയിച്ചവർക്ക് അപേക്ഷിക്കാം. ഉപഹാരവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ബിന്ദു സജിത്കുമാറിൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24 ന് കണ്ണൂരിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് അവാർഡ്ജേതാവിന് പുരസ്കാരം നൽകും. ഫോട്ടോയും ബയോഡാറ്റയും അടങ്ങുന്ന അപേക്ഷകൾ ഏപ്രിൽ 17നകം വാട്സ്ആപ്പിൽ അയച്ചു തരുക

ഫോൺ: 9846324901, 9142596706

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353293/bindu-sajithkumar-award)