---
title: "പാചകവാതക വില വർധന : ഭക്ഷണ വില കൂട്ടാനൊരുങ്ങി ഹോട്ടലുടമകൾ"
english_title: "restourant food rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35328/restourant-food-rate"
published_at: "2022-04-02T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247c252ee125_vac.jpg"
keywords: []
---

# പാചകവാതക വില വർധന : ഭക്ഷണ വില കൂട്ടാനൊരുങ്ങി ഹോട്ടലുടമകൾ

> **Lead Summary:** പാചകവാതക വിലവര്‍ധനയ്ക്ക് പിന്നാലെ ഹോട്ടല്‍ ഭക്ഷണ വിലയും കൂട്ടുന്നു.ഹോട്ടലുകള്‍ക്ക് നടത്തിപ്പുചെലവ് നോക്കി ഭക്ഷണവില ഉയര്‍ത്താമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചു.

## Article Content

പാചകവാതക വിലവര്‍ധനയ്ക്ക് പിന്നാലെ ഹോട്ടല്‍ ഭക്ഷണ വിലയും കൂട്ടുന്നു.ഹോട്ടലുകള്‍ക്ക് നടത്തിപ്പുചെലവ് നോക്കി ഭക്ഷണവില ഉയര്‍ത്താമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്ത് ഇടത്തരം ഹോട്ടലില്‍ ഊണിന് ഒറ്റയടിക്ക് പത്തുരൂപയാണ് കൂട്ടിയത്. ചില ഹോട്ടലുകളില്‍ നാളെ മുതലാണ് വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35328/restourant-food-rate)