---
title: "ഇലക്ഷനുമായി ബന്ധപ്പെട്ട് വ്യാപകമായ സിപിഎം അക്രമം അവസാനിപ്പിക്കണം:യുഡിഫ്"
english_title: "UDF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353257/udf"
published_at: "2026-04-14T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddbc95e6c73_news-card.jpg"
keywords: []
---

# ഇലക്ഷനുമായി ബന്ധപ്പെട്ട് വ്യാപകമായ സിപിഎം അക്രമം അവസാനിപ്പിക്കണം:യുഡിഫ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്രമണമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽനിന്നും ഉണ്ടാവുന്നത് മയ്യിൽ ഗാന്ധിഭവൻ, മയ്യിൽ മുസ്ലിം ലീഗ് ഓഫീസ്, കോൺഗ്രസ് പ്രവർത്തകൻ രാഘവന്റെ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുന്നത്, സമാധാനം പുനസ്ഥാപിക്കാൻ, അക്രമികളെ പിടികൂടാനും പോലീസ് തയ്യാറാവണമെന്നും യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു,

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്രമണമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽനിന്നും ഉണ്ടാവുന്നത് മയ്യിൽ ഗാന്ധിഭവൻ, മയ്യിൽ മുസ്ലിം ലീഗ് ഓഫീസ്, കോൺഗ്രസ് പ്രവർത്തകൻ രാഘവന്റെ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുന്നത്, സമാധാനം പുനസ്ഥാപിക്കാൻ, അക്രമികളെ പിടികൂടാനും പോലീസ് തയ്യാറാവണമെന്നും യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു,

തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ ചേർന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു, തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായി ബൂത്ത് പിടുത്തവും കള്ളവോട്ട് നടന്നതായും യോഗം കുറ്റപ്പെടുത്തി, തളിപ്പറമ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടി ചരിത്രം തിരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു, യുഡിഎഫ് കൺവീനർ ടി ജനാർദ്ദനൻ ഡിസിസി ഭാരവാഹികളായ നൗഷാദ് ബാത്തൂർ എ ഡി സാബൂസ് ഇ T രാജീവൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ T സരസ്വതി, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ മഹമൂദ് അള്ളംകുളം,ഓ പി ഇബ്രാഹിംകുട്ടി, വി കുഞ്ഞി കണ്ണൻ, മാത്യു ചാണക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പോലീസ് ശക്തമായ നിലപാട് സ്വീകരിച്ച് അക്രമം അവസാനിപ്പിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും യുഡിഎഫ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി, ജനാധിപത്യ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത മുഴുവൻ വോട്ടർമാർക്കും യോഗം നന്ദി രേഖപ്പെടുത്തി, യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353257/udf)