---
title: "വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Poster for the Vadya Mahotsavam released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353228/poster-for-the-vadya-mahotsavam-released"
published_at: "2026-04-13T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd133d19d03_news-card.jpg"
keywords: []
---

# വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷവും ട്രസ്റ്റ് ഫൗണ്ടർ വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ വാദ്യകലയിൽ 50 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷവും 2026 മെയ് 9 ന് നടക്കും.കണ്ണൂർ പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിലെ വെദിരമന വിഷ്ണു നമ്പൂതിരി നഗറിൽ നടക്കുന്ന വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

## Article Content

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷവും ട്രസ്റ്റ് ഫൗണ്ടർ വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ വാദ്യകലയിൽ 50 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷവും 2026 മെയ് 9 ന് നടക്കും.കണ്ണൂർ പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിലെ വെദിരമന വിഷ്ണു നമ്പൂതിരി നഗറിൽ നടക്കുന്ന വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

കേശവതീരത്ത് നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,ലത വിഷ്ണു നമ്പൂതിരിക്ക് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു.അനൂപ് കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു.ഡോ. കേശവൻ വെദിരമന,ടി. ടി. കെ. ദേവസ്വം പ്രസിഡൻ്റ്ടി.പി. വിനോദ് കുമാർ,ദേവദാസ് മാരാർ,ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ,ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്,ചെറുതാഴം ഗ്രാമപഞ്ചായത്ത്മുൻ പ്രസിഡൻ്റ്സി. എം. വേണുഗോപാലൻ,ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് എന്നിവർ സംസാരിച്ചു. രാമപുരം രാജു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353228/poster-for-the-vadya-mahotsavam-released)