---
title: "സാമ്പത്തികഇടപാടിനെ ചൊല്ലിയുള്ള തർക്കത്തേതുടർന്ന് അഞ്ചങ്കസംഘം വീട് ആക്രമിച്ചു."
english_title: "A group of five attacked a house following a dispute over a financial transaction."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3532/a-group-of-five-attacked-a-house-following-a-dispute-over-a-financial-transaction"
published_at: "2021-10-05T09:41:00+05:30"
category: "Dharmashala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bd0a40dbf3_news-card-webatt.jpg"
keywords: []
---

# സാമ്പത്തികഇടപാടിനെ ചൊല്ലിയുള്ള തർക്കത്തേതുടർന്ന് അഞ്ചങ്കസംഘം വീട് ആക്രമിച്ചു.

> **Lead Summary:** **കണ്ണപുരം: ** സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം, അഞ്ചംഗ സംഘം വീടാക്രമിച്ചു. പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതികൾ വീട്ടിലെത്തി ഉറങ്ങികിടന്നയുവാവിനെ കാറിൽ തട്ടി കൊണ്ടുപോയി.

## Article Content

**കണ്ണപുരം: ** സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം, അഞ്ചംഗ സംഘം വീടാക്രമിച്ചു. പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതികൾ വീട്ടിലെത്തി ഉറങ്ങികിടന്നയുവാവിനെ കാറിൽ തട്ടി കൊണ്ടുപോയി.

കല്യാശേരി സെൻട്രലിലെ ഫഹദ് മഹലിലെ സുബൈറിന്റെ മകൻ ഫഹദി (22) നെയാണ് ഇന്ന് പുലർച്ചെ തട്ടി കൊണ്ടുപോയത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫഹദ് കഴിഞ്ഞ മാസം 30 ന് നൽകാമെന്ന് ഒത്തുതീർപ്പാക്കിയ പണം നൽകാത്തതിനെ തുടർന്ന് കല്യാശേരി സെൻട്രലിൽ താമസിക്കുന്ന ഫസൽ, മസൂഫ്, ഡാനിഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം വീടാക്രമിക്കുകയായിരുന്നു.

നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് കണ്ണപുരം പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് ഇന്നലെ രാത്രിയോടെ അഞ്ചംഗസംഘത്തിലെ ഡാനിഷിനെ (31) കണ്ണപുരം എസ്.ഐ.വി.ആർ. വിനീഷും സംഘവും കസ്റ്റഡിയിലെടുത്തു.

വിവരമറിഞ്ഞ് അക്രമി സംഘം ഫഹദിനെ കാറിൽ തട്ടി കൊണ്ടുപോകുകയായിരുന്നു. പിടിയിലായ ഡാനിഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3532/a-group-of-five-attacked-a-house-following-a-dispute-over-a-financial-transaction)