---
title: "നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു"
english_title: "nithin raj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353060/nithin-raj"
published_at: "2026-04-13T09:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc699f0d2d9_Untitled-2-web.jpg"
keywords: []
---

# നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു

> **Lead Summary:** **കണ്ണൂർ: **അഞ്ചരക്കണ്ടികണ്ണൂർ മെഡിൽക്കൽ കോളേജ് ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായനിധിൻ രാജിൻ്റെ മരണത്തിലാണ് രണ്ട് അധ്യാപകർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്ഡോ. എം കെ റാം, ഡോ .സംഗീത നമ്പ്യാർ എന്നിവരാണ് പ്രതികൾ. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് മാധ്യമങ്ങളോട് അറിയിച്ചു. സാമ്പത്തിക പ്രശ്‌നവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

## Article Content

**കണ്ണൂർ: **അഞ്ചരക്കണ്ടികണ്ണൂർ മെഡിൽക്കൽ കോളേജ് ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായനിധിൻ രാജിൻ്റെ മരണത്തിലാണ് രണ്ട് അധ്യാപകർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്ഡോ. എം കെ റാം, ഡോ .സംഗീത നമ്പ്യാർ എന്നിവരാണ് പ്രതികൾ. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് മാധ്യമങ്ങളോട് അറിയിച്ചു. സാമ്പത്തിക പ്രശ്‌നവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

നിധിൻ രാജ് ലോൺ ആപ്പിൽ നിന്നുംകടം എടുത്തിരുന്നു. നിതിൻ രാജിൻ്റെ കോൺടാക്ടിലുള്ള രണ്ടു പേരുടെ നമ്പർ ലോൺ ആപ്പ് കമ്പിനി കൈവശപ്പെടുത്തി.കോളേജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാർത്ഥിയുടെയും ഫോൺ നമ്പറാണ് ഇവർ കൈവശപ്പെടുത്തിയത്.ലോൺ തിരിച്ചടവ് മുടങ്ങിയതോണ്ടെ അടക്കാൻ അധ്യാപികക്ക് നിരന്തരം ശല്യമായികാൾ വന്നു ഇതിൽ പോലീസിൽ പരാതി ഉണ്ടായിരുന്നു.വിദ്യാർത്ഥിയുടെമരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണർ പി. നിഥിൻ രാജ് അറിയിച്ചു.

നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാകുറ്റത്തിന് കേസെടുത്ത അദ്ധ്യാപകർക്കെതിരെഎസ്.സി/എസ്.ടി വകുപ്പുകൾചേർത്തിട്ടുണ്ട്.മരിച്ച നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട് കണ്ണൂർ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് നിതിൻരാജ് വായ്പ എടുത്തിരുന്നതായും തിരിച്ചടവ് വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

​നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാർത്ഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. എന്നാൽ പിന്നോക്ക വിഭാഗക്കാരനായ വിദ്യാർത്ഥിയെ അധ്യാപകർ ജാതി പറഞ്ഞു അധിക്ഷേപിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു ഇതിനു തെളിവായി നിതിൻ രാജ സഹോദരിക്ക് അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353060/nithin-raj)