---
title: "ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്"
english_title: "aanthoor sakhakkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/353015/aanthoor-sakhakkal"
published_at: "2026-04-12T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

> **Lead Summary:** **കണ്ണൂര്‍: **സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്തൂരില്‍ നിന്നും ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്നുവന്ന പരസ്യമായ കലഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. 'ആന്തൂര്‍ സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന കുറിപ്പ് കേവലം ഒരു വൈകാരിക പ്രതികരണമല്ല, മറിച്ച് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള യുവതലമുറയുടെ കടുത്ത താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പോലും ആശങ്കയിലാക്കുന്ന തരത്തിലുള്ള വോട്ട് ചോര്‍ച്ചയിലേക്കാണ് ഈ കുറിപ്പ് വിരല്‍ചൂണ്ടുന്നത്.

## Article Content

**കണ്ണൂര്‍: **സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്തൂരില്‍ നിന്നും ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്നുവന്ന പരസ്യമായ കലഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. 'ആന്തൂര്‍ സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന കുറിപ്പ് കേവലം ഒരു വൈകാരിക പ്രതികരണമല്ല, മറിച്ച് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള യുവതലമുറയുടെ കടുത്ത താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പോലും ആശങ്കയിലാക്കുന്ന തരത്തിലുള്ള വോട്ട് ചോര്‍ച്ചയിലേക്കാണ് ഈ കുറിപ്പ് വിരല്‍ചൂണ്ടുന്നത്.

വര്‍ഷങ്ങളായി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുകയും നവമാധ്യമങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുകയും ചെയ്ത യുവാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിപിഐ(എം) എന്നതിലെ 'എം' എന്നത് മാറ്റി പ്രാദേശിക ഘടകങ്ങളുടെ പേര് ചേര്‍ക്കേണ്ട അവസ്ഥയാണോ എന്ന് ചോദിക്കുന്നതിലൂടെ, പാര്‍ട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ അധികാര പ്രവണതകളെയാണ് ഇവര്‍ വിമര്‍ശിക്കുന്നത്. പാര്‍ട്ടി ക്ലാസുകളില്‍ യുവത്വത്തെ ചേര്‍ത്തുപിടിക്കണമെന്ന് പ്രസംഗിക്കുന്നവര്‍ പ്രായോഗിക തലത്തില്‍ അവരെ അകറ്റിനിര്‍ത്തുകയാണെന്നും, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പുറത്താക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പ്രിയപ്പെട്ട ഞങ്ങളുടെ നേതാക്കന്മാരോട് ഒരു വാക്ക്.......

ഈ പേജ് (നമ്മുടെ ആന്തൂർ ആയി തുടങ്ങി ഇപ്പോൾ ആന്തൂർ സഖാക്കൾ ) തുടങ്ങിയത് മുതൽ പറയണമെന്ന് കരുതിയത് ആണ്. എന്നാൽ പേജ് ആക്റ്റീവ് ആയി വന്നപ്പോൾ അത് ലോക സഭ തെരഞ്ഞെടുപ്പ്സമയവും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പും, ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പും വന്നതുകൊണ്ട് മാത്രം പറയാതെ വച്ച കാര്യമാണ് പറയാൻ പോകുന്നത്.

പലർക്കും ഇത് ദാഹിച്ചെന്ന് വരില്ല, ഈ കുറിപ്പ് ഞങ്ങൾ ഇവിടെ എഴുതി ഇടുമ്പോൾ പലരെയും അതാത് ബ്രാഞ്ച്, ലോക്കൽ, ഏരിയ ഘടകങ്ങൾക്ക് മനസിലായി വരുമെന്നും അറിയാം. എങ്കിലും സഖാക്കളെ എഴുതാതിരിക്കാൻ സാധിക്കുന്നില്ല.

ഞങ്ങൾ ഉൾപ്പെടെ ഉള്ള യുവാക്കൾ പാർട്ടിയുടെ അംഗത്വത്തിലേക്ക് വന്നപ്പോൾ ആദ്യ പാർട്ടി ക്ലാസ്സിൽ അത് കൈകാര്യം ചെയ്തവരിൽ പെട്ട ആളായിരുന്നു ടി കെ ഗോവിന്ദൻ, അയാൾ ഇന്ന് ഈ പാർട്ടിയിൽ ഇല്ല. ഒപ്പം ഞങ്ങളിൽ ചിലരും. ആരാണ് ഈ ആന്തൂർ സഖാക്കളുടെ അഡ്മിൻ എന്ന് ചോദിച്ച് വരുന്ന പലരും ഉണ്ടായിരുന്നു. ഭീഷണിയും ഒക്കെ മറുവശത്തു ( എതിര് പാർട്ടിക്കാരുടെ) എന്നിട്ടും ഞങ്ങൾ മുന്നോട്ട് പോയത് ഈ പാർട്ടി തോൽക്കാതിരിക്കാൻ ആണ്.

ഇനി വിഷയത്തിലേക്ക് വരാം.......

എന്താണ് സഖാവേ ഇപ്പോൾ തളിപ്പറമ്പിലെ ഉൾപ്പെടെ ഉള്ള പാർട്ടിയിൽ നടക്കുന്നത്. CPI(M) ഇങ്ങനെ ആണലോ അല്ലെ നമ്മൾ എഴുതുന്നത് അതിലെ M എന്നത് മാറ്റി ഓരോ ലോക്കൽ കമ്മിറ്റിയുടെയും ആദ്യത്തെ അക്ഷരം നൽകേണ്ട സമയം ആയോ?

യുവാക്കളെ പാർട്ടിയോട് അടുപ്പിക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റി യോഗങ്ങളിലും, ഫ്രാക്ഷനുകളിലും പറയുന്നവർ ഏത് യുവാക്കളെ ആണ് ചേർത്ത് നിർത്താൻ ശ്രമിച്ചിട്ടുള്ളത്?

20 ഉം 70 ഉം തമ്മിലുള്ള അന്തരം അത് വലുത് തന്നെയാണ്. 70 ൽ നിൽക്കുന്ന മൂത്ത സഖാകൾക്ക് 20 ൽ നിൽക്കുന്ന പുതിയ നേതൃത്വം ആവേണ്ടവരെ ചിലപ്പോൾ കണ്ടാൽ കണ്ണിൽ പിടിക്കില്ല. അവർക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ ആ 20 ൽ നിൽക്കുന്ന സഖാക്കൾക്ക് മെമ്പർഷിപ്പ് പോലും കാണില്ല.

അനുഭവം ഉണ്ട് സഖാക്കളെ ഞങ്ങൾക്ക്.....

ഗൃഹസന്ദർശനത്തിന്റെ പേരിൽ വന്ന നേതാവിനോട് പാർട്ടി മെമ്പർഷിപ്പിൽ ഉള്ള ഒരാളെ സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ എന്തിന് ഈ കൊടിക്ക് കീഴിൽ നിൽക്കണം എന്ന് ചോദിച്ചതിന്റെയും കൂടെ ഭാഗമായി ബ്രാഞ്ച് യോഗം അറീക്കാത്തെ, മെമ്പർഷിപ്പിൽ നിന്നും പുറത്താക്കിയ നാടാണ് സഖാക്കളെ ഈ തളിപ്പറമ്പിൽ ഉള്ളത്.

പാർട്ടി ബ്രാഞ്ച് യോഗത്തിൽ വിമർശനം രേഖപ്പെടുത്തിയാൽ അയാൾ പാർട്ടിക്കെതിരെ എന്നുള്ള ഫോർമുല തന്നെ ഇപ്പോഴും എടുകുന്നുണ്ട്. പാർട്ടി ബ്രാഞ്ച് യോഗത്തിൽ പറയുന്ന ചർച്ച ചെയുന്ന കാര്യങ്ങൾ എങ്ങനെയാണ് സഖാവേ.... ആ യോഗത്തിൽ ഉള്ളവർ അറിയിനത്തിലും മുന്നേ നാട്ടുകാർ അറിയുന്നത്.

എന്താണ് സഖാവേ.... ടി. കെ ഗോവിന്ദനമാർ കുറെ ഉണ്ടാവുമല്ലോ..... ഇങ്ങനെ ആണെങ്കിൽ

വെള്ള ഷർട്ടും വെള്ള മുണ്ടും ഇട്ടോണ്ട് വലിയ ഏരിയ കമ്മിറ്റി അംഗം ആണെന്ന് പറഞ്ഞു നാട്ടിലുള്ളവരെ മുഴുവൻ പുച്ഛത്തോടെ മാത്രം നോക്കി നടക്കുന്ന ചില നാറിയുന്മാരും ഉണ്ട് ആന്തൂർ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ........ ബാങ്കിന്റെയും മറ്റ് പ്രസിഡന്റ്‌ സ്ഥാനം കാലാ കാലങ്ങളായി കൈയിൽ വച്ച് AC കാറിൽ നടന്ന് തിന്ന് കൊഴ്ത്ത് നടക്കുന്ന ചിലവന്മാർ ഉണ്ടലോ.....അടുത്ത ടി. കെ ഗോവിന്ദൻ ആവാൻ വേണ്ടി നടക്കുന്നവൻ. ഞങ്ങൾക്ക് ഉറപ്പാണ് സഖാവേ ഈ പറഞ്ഞിരിക്കുന്ന പ്രസിഡന്റ്റ് സ്ഥാനവും AC കാറും എല്ലാം പോയി കഴിഞ്ഞാൽ മറ്റൊരു ടി. കെ ഗോവിന്ദൻ ആവും അയാൾ എന്ന്.

തനിക് മേലെ ആരും പാടില്ലെന്ന് ഉറപ്പിച്ച് അങ്ങനെ വരുന്നവരെയെല്ലാം ഒതുക്കി.. പിന്നിൽ നിന്നും കുത്തി, ഇല്ലാതെ ആകുവാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഒരു ഉളുപ്പും ഇല്ലാത്തവൻ. ഒരാൾക്ക് ഒരു തെറ്റ് പറ്റിയാൽ അത് തിരുത്തുന്നത് പറഞ്ഞു കൊടുക്കാൻ തയ്യാറാവാതെ AC കാറിൽ യാത്ര ചെയ്ത് ചന്തിക്ക് വന്ന തഴമ്പും പൊക്കി പിടിച്ച് ഞാൻ ആണ് ആന്തൂരിലെ പാർട്ടി എന്ന് പറഞ്ഞ് നടക്കുന്ന ചില ഗീർ വാണം ടീംസ് ഉണ്ട്.

അവന്മാരെയൊക്കെ എന്ന് ഒതുക്കി നിർത്താൻ പാർട്ടി പഠിക്കുന്നോ അന്നു ഈ വോട്ട് ചോർച്ച നിൽക്കും.

നാട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ അതിൽ വ്യകതിപരമായ കാരണങ്ങൾ കൊണ്ട് അടിയും വഴക്കും ഉണ്ടാവുകയും പോലീസ് കേസ് ആവുകയും ചെയ്താൽ പ്രസ്തുത വിഷയത്തിൽ ചുമതലയിൽ ഇരുന്ന ഈയാൾ പോലീസ് കാരോട് അവരൊക്കെ ബിജെപി ക്കാർ ആണെന്ന് പറഞ്ഞ് തരം താണ രാഷ്ട്രീയ ചെറ്റ തരം കാണിക്കുന്ന ഇവന്മാരെ പോലെ ഉള്ള നേതാക്കൾ ആണ് ആന്തൂരിൽ വളർന്നുകൊണ്ടിരിക്കുന്ന ബിജെപി ക്ക്വളം നൽകുന്നത്.

തന്റെ കയ്യിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ട് തനിക്കെതിരെ ഈ നാട്ടിലെ പാർട്ടി മെമ്പർഷിപ്പിൽ ഉൾപ്പെടെ ഉണ്ടായിരുന്ന യുവാക്കൾ തിരിഞ്ഞാൽ അവർ പാർട്ടിക്കെതിരെ ആണെന്ന് പറഞ്ഞ് ഉണ്ടാക്കി അവരെ പുറത്താക്കാൻ ഉള്ള കാര്യങ്ങൾ ചെയുക ആണ് പല തന്തക്ക് പിറന്ന ഈ നേതാവിന്റെ പരിപാടി. അതിന്റെ ഇരകൾ ഇപ്പോഴും പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്ത് പോയിട്ട് അവിടെ ആന്തൂരിൽ കിടപ്പുണ്ട്.

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എങ്കിലും പുതു തലമുറയിൽ പെട്ട മെമ്പർമാർക്ക് തെറ്റുകൾ പറ്റിയാൽ അത് തിരുത്താൻ പറഞ്ഞു തരുന്ന സഖാകളും അവിടെ ഉണ്ട്. സൗമ്യമായ പെരുമാറ്റവും എല്ലാംകൊണ്ടും ഈ നാട്ടിലെ പാർട്ടിയുടെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന സഖാവേ എന്ന് വിളിക്കാൻ അന്നും ഇന്നും തോന്നുന്ന ചിലർ പേരെടുത്ത് പറയുകയാണെങ്കിൽ സ. കെ. പി. ആർ മുതൽ സ. പ്രേമൻ മാഷും, സ. ബാബുരാജും, സ. എം കെ നാരായണനും സ. ശിവദാസേട്ടനും ഉൾപ്പെടെ ഉള്ളവർ......

അവരെയൊക്കെ ഓർത്ത് അവരുടെ പ്രവർത്തനങ്ങൾ വിഫലം ആവാതെയിരിക്കാൻ ഇത്രയും നെറികേടുകൾ വെള്ളയും വെള്ളയും ഇട്ട് നടന്ന് ഒരു തുള്ളി വിയർപ്പ് പോലും ഒഴുകാൻ ഇപ്പോൾ തയാറാവാത്ത നേതാവെന്ന് സ്വയം പറഞ്ഞു നടക്കുന്നവന്റെ മുഖം മറന്ന് ഞങ്ങളെ പോലെ ഉള്ളവർ ഈൗ പാർട്ടിക്ക് വോട്ട് ചെയുന്നത്.

മുകളിൽ പറഞ്ഞവനെ പോലെ ഉള്ളവന്മാർ ആണ് സഖാവേ ആന്തൂരിലെ പാർട്ടയുടെ നാശത്തിന് കാരണമാവുന്നവൻ. തിരുത്തപ്പെടേണ്ടത് തിരുത്ത പെടണം. ചേർത്ത് നിർത്തേണ്ടത്ത് ചേർത്ത് നിർത്തണം. ഇല്ലെങ്കിൽ നേരിടാൻ പോകുന്നത് വലിയ തിരിച്ചടികൾ ആയിരിക്കും. അഹംഗരത്തിനുള്ള തിരിച്ചടി.

ഇവിടെ ആരും ബിജെപി യായി ജനിക്കുന്നില്ല... ഇവിടെ ഉള്ള ചില നേതാക്കളുടെ പ്രവർത്തനവും വായിലെ നാവും ആണ് അവരെ മറ്റ് രാഷ്ട്രീയത്തിലേക്ക് പോകുവാൻ പ്രേരിപ്പിക്കുന്നത്.

> "പാർട്ടിയോട് അല്ല സഖാക്കളെ ഇവിടെ പലർക്കും കലഹം ഇവിടെ പലർക്കും കലഹം ഇവനെ പോലെ ഉള്ള നേതാക്കന്മാരോട് ആണ്. അവരെ ആണ് സഖാക്കളെ നിങ്ങൾ തിരുത്താനുള്ള ശാസനം നൽക്കേണ്ടത്."

ഇതിവിടെ എഴുതിയ ഞങ്ങളെ പാർട്ടി വിരുദ്ധർ ആകുന്നതിന് മുമ്പ് ഈ കഴിഞ്ഞ ഇലക്ഷൻ ഏതൊരു ലോക്കൽ കമ്മിറ്റി എടുക്കുന്നതിലും കൂടുതൽ പണി നവമധ്യത്തിൽ എടുത്തവർ ആണ് ഞങ്ങൾ എന്ന ഓർമ്മ നിങ്ങളിൽ ഉണ്ടാവണം.

വിമർശനം അതാത് ഘടകത്തിൽ ആണ് പറയേണ്ടതെന്ന് പറയാൻ വരുന്നവരോട് അങ്ങനെ പറയാൻ ഒരു ഘടകം ഇപ്പോ ഇല്ല. നേരത്തെ സൂചിപ്പിച്ച വെള്ള മുണ്ടും ഷർട്ടും ധരിച്ചുകൊണ്ട് വരുന്ന നേതാവ് എന്ന് പറയുന്നവൻ പങ്കെടുത്ത ബ്രാഞ്ച് ഞങ്ങളെ ആ ബ്രാഞ്ച് പോലും അറിയിക്കാതെ മെമ്പർഷിപ്പിൽ നിന്നും പുറത്താക്കിയതാണ്.

തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം.ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്തണം.അതിന് തയ്യാറാവത്തിടത്തോളം മറ്റ് രാഷ്ട്രീയ വർഗീയ പാർട്ടികൾ ആന്തൂരിൽ വളരാനുള്ള സാഹചര്യം ഉണ്ടാവും

തുടരും.....

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/353015/aanthoor-sakhakkal)