---
title: "കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു"
english_title: "Private bus caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352860/private-bus-caught-fire"
published_at: "2026-04-11T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da10af84e55_Untitled-2-web.jpg"
keywords: []
---

# കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

## Article Content

**കോഴിക്കോട് :** കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352860/private-bus-caught-fire)