---
title: "റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി"
english_title: "palangadan govindan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352703/palangadan-govindan-nayar"
published_at: "2026-04-10T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8e0793c446_Untitled-2-web.jpg"
keywords: []
---

# റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **മൊട്ടമ്മൽ എക്സ് സർവ്വീസസ് ലീഗ് ഓഫീസിനു സമീപം റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി. പിതാവ്: പരേതനായ പാലങ്ങാടൻ കൃഷ്ണൻ നായർ, മാതാവ്: പരേതയായ പൂക്കളങ്ങര ശ്രീദേവി അമ്മ. 1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിലും പിന്നീട് 1973 ലെ പോലീസ് നടപടിയിലും പങ്കെടുത്തിരുന്നു. ഫോർട്ടി മീഡിയം റെജിമെൻ്റിൽ ഏറ്റവും നല്ല ജൂനിയർ കമ്മീഷൻ്റ് ഓഫീസറായുംഗൺ പൊസിഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു.

## Article Content

**കണ്ണപുരം : **മൊട്ടമ്മൽ എക്സ് സർവ്വീസസ് ലീഗ് ഓഫീസിനു സമീപം റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി. പിതാവ്: പരേതനായ പാലങ്ങാടൻ കൃഷ്ണൻ നായർ, മാതാവ്: പരേതയായ പൂക്കളങ്ങര ശ്രീദേവി അമ്മ. 1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിലും പിന്നീട് 1973 ലെ പോലീസ് നടപടിയിലും പങ്കെടുത്തിരുന്നു. ഫോർട്ടി മീഡിയം റെജിമെൻ്റിൽ ഏറ്റവും നല്ല ജൂനിയർ കമ്മീഷൻ്റ് ഓഫീസറായുംഗൺ പൊസിഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു.

കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് കണ്ണപുരം യൂനിറ്റിലെ മുതിർന്ന അംഗമാണ്. മൊട്ടമ്മലിൽ എക്സ്- സർവീസസ് ലീഗ് കണ്ണപുരം യൂനിറ്റ്ഓഫീസ് കെട്ടിടം നിർമ്മിക്കാനായി നാല് സെൻ്റ് സ്ഥലം ഗോവിന്ദൻ നായർ സൗജന്യമായി നൽകുകയുണ്ടായി.

ഭാര്യ: തൃച്ഛംബരവൻ പങ്കജാക്ഷി. സഹോദരങ്ങൾ: പി. രാഘവൻ നായർ ( റിട്ട. സുബൈദാർ മേജർ, ഇന്ത്യൻ ആർമി ), ലക്ഷ്മി അമ്മ ( തൃച്ചംബരം ), നാരായണി അമ്മ ( കണ്ണാടിപ്പറമ്പ് ), ലീല അമ്മ ( തൃച്ഛംബരം ) പരേതരായ പി. നാരായണൻ നായർ ( റിട്ട. ഹവിൽദാർ , ഇന്ത്യൻ ആർമി ) , പി . കൃഷ്ണൻ നായർ ( ബിസിനസ്, ബംഗലൂരു )

സംസ്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352703/palangadan-govindan-nayar)