---
title: "മികച്ച കായിക താരത്തിനുള്ള അറിവരങ്ങ് കായിക പുരസ്കാരം റഹീസിന്"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35259/arivarangu-award"
published_at: "2022-04-01T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624711a3904d7_news card.jpg"
keywords: []
---

# മികച്ച കായിക താരത്തിനുള്ള അറിവരങ്ങ് കായിക പുരസ്കാരം റഹീസിന്

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കലിലെ മികച്ച കായിക താരത്തിന് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ കായിക പുരസ്ക്കാരത്തിന് പി.എം റഹീസ് അര്‍ഹനായി.

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കലിലെ മികച്ച കായിക താരത്തിന് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ കായിക പുരസ്ക്കാരത്തിന് പി.എം റഹീസ് അര്‍ഹനായി.

നിരവധി പ്രാദേശിക ഫുട്ബോള്‍ മത്സരങ്ങളില്‍ ഗോള്‍ വല കാത്ത റഹീസ് തോട്ടിക്കലിലെ റഹീം അബ്ദുള്ളയുടെയും സെെബുന്നിസയുടെയും മകനാണ്‌.കോഴിക്കോട് ഗോള്‍ കീപ്പര്‍ കോച്ചിംഗ് ക്യാമ്പ് അംഗവും എഫ്.സി സ്പോര്‍ടിംഗ് തളിപ്പറമ്പ് താരവുമായ റഹീസ് ഹോട്ടല്‍ മാനേജ്മെന്‍റ് ഡിപ്ലോമ വിദ്യാര്‍ഥിയുമാണ്.

അറിവരങ്ങ് ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസ്,കായികം കോ-ഓര്‍ഡിനേറ്റര്‍ പി.എം അഫ്സല്‍,ഗോള്‍ഡ് സ്റ്റാര്‍ പ്രസിഡണ്ട് ജാഫര്‍ കായക്കൂല്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തെരെഞ്ഞെടുത്തത്.മെയ് ആദ്യ വാരം തോട്ടിക്കലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35259/arivarangu-award)