---
title: "കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്"
english_title: "booth agent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352515/booth-agent"
published_at: "2026-04-09T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന് യുഡിഎഫ്

> **Lead Summary:** കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി.

## Article Content

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി.

പിന്നിൽ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന് യുഡിഎഫ് ആരോപണം. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85 നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞ അഡ്വ. സണ്ണി ജോസഫ് കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുംആവശ്യപ്പെട്ടു. ശരീരത്ത് വീണാൽ ശക്തിയായി ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ് പയര്‍വര്‍ഗത്തില്‍ പെടുന്ന സസ്യമായ നായ്ക്കുരണയിൽ നിന്നുണ്ടാക്കുന്ന പൊടിയാണ് വിതറിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352515/booth-agent)