---
title: "കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായെത്തിയ രോഗി ആശുപത്രി വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352221/suicide"
published_at: "2026-04-08T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ff68c59b3_download_(2).jfif"
keywords: []
---

# കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായെത്തിയ രോഗി ആശുപത്രി വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ: ** ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡില്‍ തൂങ്ങിമരിച്ച നിലയില്‍. പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ 803 വാർഡിലെ ശുചിമുറിയില്‍, കാസർകോട് ബന്തടുക്ക തുടിയില്‍ വിനോദിനെയാണ് ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

## Article Content

**കണ്ണൂർ: ** ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡില്‍ തൂങ്ങിമരിച്ച നിലയില്‍. പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ 803 വാർഡിലെ ശുചിമുറിയില്‍, കാസർകോട് ബന്തടുക്ക തുടിയില്‍ വിനോദിനെയാണ് ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രണ്ട് ദിവസം മുൻപാണ് വിനോദിനെ ചികിത്സയ്ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ക്ഷയരോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. പുലർച്ചെ നാലരയോടെ ശുചിമുറിയില്‍ പോയ വിനോദ് പുറത്തുവരാത്തതിനെ തുടർന്ന് ഭാര്യ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് വാതില്‍ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്പറുകള്‍ -1056, 0471- 2552056)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352221/suicide)