---
title: "മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ"
english_title: "Excise arrests youth with deadly drug methamphetamine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352220/excise-arrests-youth-with-deadly-drug-methamphetamine"
published_at: "2026-04-08T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5fed09b13f_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **പാപ്പിനിശ്ശേരി: **നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശശി ചേണിചേരിയും പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 0.352ഗ്രാം മെത്താംഫി റ്റാമിനുമായി കുഞ്ഞിമംഗലം സ്വദേശി ഷിജിനാസ് എന്നയാളെ അറസ്റ്റ് ചെയ്തു NDPS കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**പാപ്പിനിശ്ശേരി: **നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശശി ചേണിചേരിയും പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 0.352ഗ്രാം മെത്താംഫി റ്റാമിനുമായി കുഞ്ഞിമംഗലം സ്വദേശി ഷിജിനാസ് എന്നയാളെ അറസ്റ്റ് ചെയ്തു NDPS കേസ് രജിസ്റ്റർ ചെയ്തു.

ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മുൻ NDPS കേസുകളിൽ പ്രതിയാണ്. പരിശോധനയിൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പ്രണവ്. കെ. കെ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ സിവിൽ എക്‌സൈസ് ഓഫീസർന്മാരായ വിവേക്, റെനിൽ, അമൽ ഡ്രൈവർ ജോജൻ എന്നിവരാണ് കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352220/excise-arrests-youth-with-deadly-drug-methamphetamine)