---
title: "ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏരിയ പ്രസിഡന്റിന് മർദ്ദനം: അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/352158/case"
published_at: "2026-04-08T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d1c318125_attack.jfif"
keywords: []
---

# ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏരിയ പ്രസിഡന്റിന് മർദ്ദനം: അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്. വടക്കിനി പുരയില്‍ വി.പി.കുഞ്ഞിരാമനാണ്മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്. വടക്കിനി പുരയില്‍ വി.പി.കുഞ്ഞിരാമനാണ്മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.സി.പി.എം പ്രവര്‍ത്തകന്‍ സി.എച്ച്.വിജയന്‍ കുറ്റ്യേരി നടുവയലില്‍ വെച്ച് ബി.ജെ.പി ഓഫീസും പ്രചാരണവണ്ടിയും പരിശോധിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്ണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ടും കൈ കൊണ്ടും മർദിച്ചത് എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/352158/case)